bdn

ഹരിപ്പാട്: പള്ളിപ്പാട് പഞ്ചായത്ത് മാനപ്പള്ളി കോളനിയിലെ അനിലിന്റെ വീടിന് തീ പിടിച്ച് ഗൃഹോപകരണങ്ങൾ കത്തിനശിച്ചു. ഇന്നലെ ഉച്ചയ്ക്ക് 1.30 ഓടെ ആയിരുന്നു സംഭവം. അനിലിന്റെ മകൾ ടിവി വയ്ക്കാനായി ശ്രമിക്കുന്നതിനിടെ മെയിൻ സ്വിച്ചിന്റെ ഭാഗത്ത്‌ നിന്നും വലിയ ശബ്ദത്തോടെ തീ പടരുകയായിരുന്നു. വീടിനുള്ളിലെ ഗൃഹോപകരണങ്ങൾ മുഴുവനായി കത്തി നശിച്ചു. ഹരിപ്പാട് നിന്നും രണ്ട് യൂണിറ്റ് ഫയർ ഫോഴ്സ് എത്തിയെങ്കിലും വീടിനു സമീപത്തേക്ക് എത്താൻ കഴിഞ്ഞില്ല. തുടർന്ന് ഫയർ ഫോഴ്സ് ഉദ്യോഗസ്ഥരും നാട്ടുകാരും ഹരിപ്പാട് എമർജൻസി റെസ്‌ക്യു ടീം അംഗങ്ങളും ചേർന്നു തീ അണച്ചു. വൈദ്യുത ഷോർട്ട് സർക്യുട്ടാണ് കാരണമെന്ന് കരുതുന്നതായി ഫയർ ഫോഴ്സ് അധികൃതർ പറഞ്ഞു.