ആലപ്പുഴ : കൊവിഡ് കാലത്ത് വീട്ടമ്മമാർക്ക് വരുമാനം ലഭ്യമാക്കുക എന്ന ലക്ഷ്യവുമായി നാഷണൽ സ്‌കിൽ ഡെവലപ്‌മെന്റ് ബോർഡും കേരള യൂത്ത് പ്രമോഷൻ കൗൺസിലും സംയുക്തമായി ഗവ. ഗേൾസ് ഹൈസ്‌കൂളിൽ ആരംഭിച്ച ത്രിദിന കേക്ക് നിർമ്മാണ പരിശീലന പരിപാടി നഗരത്തിന് ആവേശമായി. നഗരസഭ ചെയർപേഴ്‌സൻ സൗമ്യാരാജ് കേക്ക് മിക്‌സ് ചെയ്ത് ഉദ്ഘാടനം ചെയ്തു. കേരള യൂത്ത് പ്രമോഷൻ കൗൺസിൽ ചെയർമാൻ സുമൻജിത്ത്മിഷ അദ്ധ്യക്ഷത വഹിച്ചു.അഖിലേന്ത്യാ ഗാന്ധിസ്മാരക നിധി ട്രസ്റ്റി കെ. ജി. ജഗദീശൻ മുഖ്യപ്രഭാഷണം നടത്തി.പരിശീലനം 23 ന് സമാപിക്കും. നാഷണൽ സ്‌കിൽ ഡെവപലപ്‌മെന്റ് ബോർഡ് ഡയറക്ടർ എ. ആർ. ഷെഫീഖ്, കൗൺസിൽ ഭാരവാഹികളായ രാഹുൽ കൃഷ്ണൻ, സജിൽ ഷെരീഫ്, തൗഫീഖ് നാസറുദീൻ, നഗരസഭ കൗൺസിലർ പി.ഫൈസൽ,ജി. മനോജ്കുമാർ എന്നിവർസംസാരിച്ചു.