s

ആലപ്പുഴ: പ്രതിദിനം 600ലധികം രോഗികൾ എത്തുന്ന അമ്പലപ്പുഴ അർബൻ ഹെൽത്ത് ട്രെയിനിംഗ് സെന്റർ കൊവിഡിന്റെ പശ്ചാത്തലത്തിലും രോഗികൾക്ക് ആശ്വാസമായി മാറുന്നു. രോഗി സൗഹൃദ ആരോഗ്യ കേന്ദ്രമാക്കി ഇതിനെ മാറ്റിയിട്ടുണ്ട്. ജനറൽ ഒ.പി, ജീവിത ശൈലി രോഗ ഒ.പി, ഫീവർ ഒ.പി എന്നിങ്ങനെ മൂന്നായി തിരിച്ച് രോഗികൾക്ക് ബുദ്ധിമുട്ടുണ്ടാകാത്ത രീതിയിലാണ് പുതിയ സംവിധാനം ഏർപ്പെടുത്തിയിരിക്കുന്നതെന്
അഡ്മിനിസ്‌ട്രേറ്റീവ് മെഡിക്കൽ ഓഫീസർ ഡോ. കാരൾ പിൻഹെയ്‌റോ
പറഞ്ഞു.ഒ.പി ചീട്ട് എടുക്കുന്നത് മുതൽ മരുന്നു വാങ്ങുന്നത് വരെ രോഗികളെ സഹായിക്കാനായി പ്രത്യേകം ജീവനക്കാരുമുണ്ട്. ലാബിൽ പരിശോധനയ്ക്ക് എത്തുന്നവർക്ക് സമയനഷ്ടം ഉണ്ടാകാത്ത രീതിയിലാണ് പരിശോധനാ സംവിധാനം ക്രമീകരിച്ചിരിക്കുന്നത്. എല്ലാ വ്യാഴാഴ്ചയും പോസ്റ്റ് കൊവിഡ് ക്ലിനിക് പ്രവർത്തിക്കുന്നതിനോടൊപ്പം ആഴ്ചയിലൊരു ദിവസം കൊവിഡ് പരിശോധനയും ഇവിടെ നടത്തുന്നുണ്ട്. 28 ഓളം ഔഷധ ചെടികളുള്ള ഔഷധ സസ്യതോട്ടവും 82ഓളം ഫലവൃക്ഷ തൈകളും ഇവിടെ നട്ടുപിടിപ്പിച്ചിരിക്കുന്നു. 5000 ലിറ്റർ മഴ സംഭരണിയും ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. ആശുപത്രിക്ക് വെളിയിൽ സജ്ജീകരിച്ചിരിക്കുന്ന കുടിവെള്ള സംവിധാനം യാത്രക്കാർക്കും രോഗികൾക്കും ഒരുപോലെ സഹായമാണ്.