ambala

അമ്പലപ്പുഴ: തോട്ടപ്പള്ളി സ്പിൽവേ ചാനലിൽ വല വീശുന്നതിനിടെ കാൽ വഴുതി വീണ് യുവാവ് മുങ്ങിമരിച്ചു. പുന്നപ്ര തെക്ക് പഞ്ചായത്ത് മാലേപറമ്പ് വീട്ടിൽ ബാബുവിന്റെ മകൻ ജോബിൻ (24) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി 10 മണിയോടെ സുഹൃത്തുക്കൾക്കൊപ്പം മീൻ പിടിക്കാൻ എത്തിയതായിരുന്നു ജോബിൻ. തോട്ടപ്പള്ളി തീരദേശ പൊലിസും അമ്പലപ്പുഴ പൊലീസും നടത്തിയ തെരച്ചിലിൽ രാത്രി 12.30 ഓടെയാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളജാശുപത്രിയിൽ പോസ്റ്റുമാർട്ടത്തിനു ശേഷം പുന്നപ്ര പത്താം പിയൂസ് പള്ളി സെമിത്തേരിയിൽ സംസ്ക്കരിച്ചു. മാതാവ് ലീലാമ്മ : സഹോദരങ്ങൾ: ലിബു , എബിൻ.