മുതുകുളം : ആറാട്ടുപുഴയിൽ കരിമണൽ ഖനനത്തിന് എത്തിയ വാഹനങ്ങൾ കോൺഗ്രസ് നേതാക്കൾ വഴിയിൽ തടഞ്ഞു. തറയിൽകടവ് കുറിയപ്പുശ്ശേരി ജംഗ്ഷനിലാണ് നേതാക്കൾ വാഹനങ്ങൾ തടഞ്ഞത് . ആറാട്ടുപുഴ കോൺഗ്രസ് സൗത്ത് മണ്ഡലം പ്രസിഡന്റ്‌ ജി.എസ്. സജീവൻ, ഡി.സി.സി അംഗം ബിജു ജയദേവ്, പഞ്ചായത്ത്‌ മെമ്പർ ടി.പി. അനിൽകുമാർ, യുത്ത് കോൺഗ്രസ് പ്രസിഡന്റ്‌ അച്ചു ശശിധരൻ, മണ്ഡലംജനറൽ സെക്രട്ടറി ഡി. അജി, വൈശാഖ്, രവി തുടങ്ങിയവർ സമരത്തിന് നേതൃത്വം നൽകി .സമരം നടത്തിയവരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി .