ആലപ്പുഴ: ജില്ലയിൽ കഴിഞ്ഞദിവസം പക്ഷിപ്പനി സ്ഥിരീകരിച്ച കൈനകരിയിൽ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള പക്ഷികളെ കൊന്നു നശിപ്പിക്കുന്ന കള്ളിംഗ് പൂർത്തികരിച്ചു. പഞ്ചായത്തിലെ 10,11 വാർഡുകളിലായി താറാവ്, കോഴി, പേത്ത ഇനത്തിൽ പെട്ട 648 പക്ഷികളെയാണ് കൊന്നത്.