നൂറനാട് : ആയിക്കോമത്ത് ഭദ്രകാളി ദേവീക്ഷേത്രം ട്രസ്റ്റ് ദേവസ്വത്തിന്റെ ഈവർഷത്തെ പൊങ്കാല മഹോത്സവം ഇന്ന് രാവിലെ 7.30ന് കൊവിഡ് മാനദണ്ഡമനുസരിച്ച് നടക്കുമെന്ന് രക്ഷാധികാരി ഒ.ശ്രീധരൻ, പ്രസിഡന്റ് അഡ്വ.എൻ.മധു,സെക്രട്ടറി ജി.ചിത്രഭാനു,ട്രഷറർ ജെ.സോമരാജൻ എന്നിവർ അറിയിച്ചു. ഇന്ന് വൈകിട്ട് 6.30ന് ഉത്സവഘോഷയാത്ര പുതുക്കാട്ടുതറ കമ്പനി പടിക്കലിൽ നിന്ന് ആരംഭിക്കും. തുടർന്ന് ദീപാരാധന,കളമെഴുത്തും പാട്ടും.