കായംകുളം: കായംകുളം നഗരസഭയുടെ കീഴിൽ ദേശീയ നഗര ഉപജീവന മിഷന്റെ ആഭിമുഖ്യത്തിൽ നടപ്പാക്കി വരുന്ന തെരുവോര കച്ചവടക്കാരുടെ സഹായ പദ്ധതിയിൽപ്പെടുത്തി വഴിയോര കച്ചവടക്കാർക്ക് രണ്ടാം ഘട്ട തിരിച്ചറിയൽ കാർഡ് വിതരണവും, വായ്പ ലഭിച്ചവർക്ക് ഡിജിറ്റൽ പേമെന്റ് നടപ്പിലാക്കുന്നതിനായുള്ള കോഡ് പരിശീലനവും ടൗൺ ഹാളിൽ നടന്നു. നഗരസഭാ ചെയർപേഴ്‌സൺ പി.ശശികല ഉദ്ഘാടനം ചെയ്തു.
ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കേശുനാഥ് അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ ജെ ആദർശ്, പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ സുൽഫിക്കർ, കൗൺസിലർമാരായ അശ്വിനി ദേവ്, സി.എസ്. ബാഷ, അൻഷാദ്,ഗംഗാ ദേവി, കായംകുളം ഈസ്റ്റ് സി.ഡി.എസ്സ് ചെയർപേഴ്‌സൺ കൃഷ്ണകുമാരി, കായംകുളം വെസ്റ്റ് സി.ഡി.എസ്സ് ചെയർപേഴ്‌സൺ പ്രസന്ന എന്നിവർ സംസാരിച്ചു.