മാവേലിക്കര കേരള ടെക്സ്‌റ്റൈൽസ് ആന്റ് ഗാർമെന്റ്സ് ഡീലേഴ്സ് വെൽഫെയർ അസോസിയേഷൻ മാവേലിക്കര മേഖലാ സമ്മേളനം ജില്ലാ കോർഡിനേറ്റർ പി.എം.ജുനൈദ് ഉദ്ഘാടനം ചെയ്തു. ആർ.ജനാർദ്ദനൻ അധ്യക്ഷനായി. സുധീഷ് വലിയവീടൻ, അനിൽ എസ്.അമ്പിളി, റോബി പുതുക്കേരിൽ, ഫിലിപ് ജെ.കടവിൽ തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികളായി ജഗന്നാഥൻ (രക്ഷാധികാരി), ആർ.ജനാർദ്ദനൻ (പ്രസിഡന്റ്), രാജൻ ഡ്രീംസ് (വൈ.പ്രസിഡന്റ്), ഫിലിപ് ജെ.കടവിൽ (സെക്രട്ടറി), രാജ്കുമാർ (ജോ.സെക്രട്ടറി), എസ്.സനോജ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.