മാവേലിക്കര : പള്ളിക്കൽ കിഴക്കേക്കര 21ാം നമ്പർ എൻ.എസ്.എസ് കരയോഗത്തിന്റെ നേതൃത്വത്തിൽ ചികിത്സ സഹായ വിതരണം കരയോഗം പ്രസിഡന്റ് ഹരികുമാർ ഉദ്ഘാടനം ചെയ്തു. കരയോഗം സെക്രട്ടറി മധുവർമ്മ, ചന്ദ്രൻ, ശാലിനി, രാജഗോപാലക്കുറുപ്പ്, വിശ്വനാഥൻ പിള്ള എന്നിവർ ചടങ്ങിൽ പങ്കെടുത്തു.