ചെങ്ങന്നൂർ: എം.സി റോഡിൽ കാർ തടഞ്ഞു നിർത്തി ഉടമയെ വടിവാൾകാട്ടി കാറും സ്വർണ്ണവും കാമറയും, തട്ടിയെടുത്ത കേസിലെ പ്രതി വടിവാൾ വിനീതിനെ ചെങ്ങന്നൂർ പൊലീസ് കസ്റ്റഡിയിൽ വാങ്ങി. ഇന്നലെ ഉച്ചക്ക് ശേഷം തെളിവെടുപ്പിനായി ചെങ്ങന്നൂർ ഗവ.ആശുപത്രി ജംഗ്ഷനു സമീപം എത്തിച്ചു. വള്ളികുന്നം സ്വദേശി ശ്രീപതി (28)യുടെ കാർ ഇക്കഴിഞ്ഞ 12 ന് പുലർച്ചെ തടഞ്ഞുനിർത്തി കത്തികാട്ടി തട്ടിക്കൊണ്ടുപോവുകയായിരുന്നു. . നിരണത്തും പ്രതിയെ എത്തിച്ച് തെളിവെടുപ്പു നടത്തി.