മാന്നാർ : എസ്.എൻ.ഡി.പി യോഗം 3711ാം നമ്പർ ശാഖയുടെ 26 മത് വാർഷിക പൊതുയോഗവും ജനപ്രതിനിധികൾക്ക് സ്വീകരണവും 24 ന് രാവിലെ 10ന് ശാഖായോഗം അഡിറ്റോറിയത്തിൽ നടക്കും. യൂണിയൻ കൺവീനർ ജയലാൽ എസ്. പടിത്തറ അദ്ധ്യക്ഷത വഹിക്കും. യൂണിയൻ ചെയർമാൻ ഡോ. എം. പി. വിജയകുമാർ ഉദ്ഘാടനം ചെയ്യും. ശാഖായോഗം പ്രസിഡന്റ് എം.ഉത്തമൻ സ്വാഗതം പറയും. ശാഖായോഗം സെക്രട്ടറി രാധാകൃഷ്ണൻ പുല്ലാമഠത്തിൽ റിപ്പോർട്ട് അവതരിപ്പിക്കും. മാന്നാർ പഞ്ചായത്ത് പ്രസിഡന്റ് ടി.വി രത്നകുമാരി, മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് ക്ഷേമ കാര്യസ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ബി.കെ പ്രസാദ്,വാർഡ് മെമ്പർ അനീഷ് മണ്ണാരേത്തു എന്നിവരെ ചടങ്ങിൽ അനുമോദിക്കും. മാന്നാർ യൂണിയൻ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി അംഗം നുന്നു പ്രകാശ്, ടി. എൻ. വിശ്വനാഥൻ, ഗംഗാധരൻ,സജിതാദാസ്, വനിതാസംഘം പ്രസിഡന്റ് സുജ സുരേഷ്, കുമാരിസംഘം പ്രസിഡന്റ് ആശ്വതി വേണുഗോപാൽ എന്നിവർ സംസാരിക്കും. ശാഖായോഗംവൈസ് പ്രസിഡന്റ് വി.പ്രദീപ് കുമാർ നന്ദി പറയും.