ആലപ്പുഴ: വഴിയാത്രക്കാരായ സ്ത്രീകൾ ഉപ്പെടെയുള്ള യാത്രക്കാരുടെ ബുദ്ധിമുട്ട് കണക്കിലെടുത്ത് കെ.ടി.ഡി.സിയുടെ സംസ്ഥാനത്തെ മുഴുവൻ ഹോട്ടലുകളുടെയും ശൗചാലയങ്ങൾ 24മണിക്കൂറും തുറന്ന് കൊടുക്കുമെന്ന് ഡയറക്ടർ കെ.പി.കൃഷ്ണകുമാർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ആലപ്പുഴ ബൈപ്പാസിന്റെ ഓരത്ത് പുതിയതായി ഒരു ഹോട്ടൽ കെ.ടി.ഡി.സി നിർമ്മിക്കും.