മാന്നാർ : എസ്.എൻ.ഡി.പി യോഗം കുട്ടമ്പേരൂർ 68 ാം നമ്പർ ശാഖയിലെ ഗുരുക്ഷേത്രത്തിൽ 25 മത് പ്രതിഷ്ഠാ വാർഷികവും, നവതി സ്മാരക പ്രാർത്ഥനാലയത്തിന്റെ ഉദ്ഘാടനവും ഇന്ന് നടക്കും.രാവിലെ 10.15 ന് മാന്നാർ യൂണിയൻ ചെയർമാൻ ഡോ. എം. പി വിജയകുമാർ നിർവഹിക്കും. യൂണിയൻ കൺവീനർ ജയലാൽ എസ്. പടീത്ര അധ്യക്ഷത വഹിക്കും. ശാഖ പ്രസിഡന്റ് കെ.എൻ രാജൻ കുറ്റിയിൽ, സെക്രട്ടറി ജയേഷ് കുമാർ മാമ്പിള്ളിൽ, ശാഖ - യൂണിയൻ നേതാക്കൾ എന്നിവർ പങ്കെടുക്കും. ചടങ്ങുകൾക്ക് ചെറുതന മനോജ്‌ ശാന്തി കാർമ്മികത്വം വഹിക്കും.