ഹരിപ്പാട് : കേരള വാട്ടർ അതോറിട്ടിയെ സർക്കാർ വകുപ്പായി പുനഃസ്ഥാപിക്കണമെന്ന് കേരള എൻ.ജി.ഒ.സംഘ് സംസ്ഥാന സെക്രടറി എ.പ്രകാശ് ആവശ്യപ്പെട്ടു. ശമ്പള പരിഷ്കരണം നടപ്പാക്കുക, ഡി.എ.കുടിശ്ശിക മുഴുവൻ ഉടൻ വിതരണം ചെയ്യുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കേരള വാട്ടർ അതോറിറ്റി എംപ്ലോയീസ് സംഘിന്റെ നേതൃത്വത്തിൽ കേരള വാട്ടർ അതോറിട്ടി ഹരിപ്പാട് സബ് ഡിവിഷൻ ഓഫീസിനു മുമ്പിൽ നടത്തിയ പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ വർക്കിംഗ് പ്രസിഡന്റ് ജെ.അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. കേരള എൻ.ജി.ഒ.സംഘ് സംസ്ഥാന സമിതിയംഗം ജെ.മഹാദേവൻ, കെ. ഡബ്ല്യൂ. എ എംപ്ലോയീസ് സംഘ് ജില്ലാ സെക്രട്ടറി പി.പ്രദീപ്, എൻ.ജി.ഒ.സംഘ് ജില്ലാ വൈസ് പ്രസിഡന്റ് കെ.ജി.ഉദയകുമാർ, ബ്രാഞ്ച് സെക്രട്ടറി പി.ഓമനക്കുട്ടൻ, ട്രഷറർ രഞ്ജിത് എന്നിവർ സംസാരിച്ചു.