krishnammal

ആലപ്പുഴ: കാണാതായ വീട്ടമ്മയുടെ മൃതദേഹം പുന്നമട കായൽ തീരത്തു കണ്ടെത്തി. തിരുവമ്പാടി വിനായകയിൽ സുധീന്ദ്രന്റെ ഭാര്യ കൃഷ്ണമ്മാൾ (51) ആണ് മരിച്ചത്.
വ്യാഴാഴ്ച വൈകിട്ട് മൂന്ന് മണിയോടെ അയൽക്കൂട്ടത്തിന് പോവുകയാണെന്ന് പറഞ്ഞാണ് കൃഷ്ണമ്മാൾ വീട്ടിൽ നിന്നിറങ്ങിയത്. വായ്പാ തുക ഉടൻ തിരിച്ചടയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഒരു ഫോൺ കോൾ രാവിലെ കൃഷ്ണമ്മാൾക്ക് വന്നിരുന്നതായി കുടുംബം പറഞ്ഞു. അയൽക്കൂട്ടത്തിന് ശേഷം തിരിച്ചെത്താൻ വൈകുമെന്ന് പറഞ്ഞിരുന്നെങ്കിലും രാത്രി എട്ടുമണിയായിട്ടും കാണാതിരുന്നതിനെത്തുടർന്ന് സൗത്ത് പൊലീസിൽ പരാതി നൽകി. രാത്രി വൈകിയും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. വെള്ളിയാഴ്ച രാവിലെ പത്ത് മണിയോടെ പുന്നമട കായൽ തീരത്താണ് മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയാണെന്നും സാമ്പത്തിക പ്രശ്നമാണ് മരണകാരണമെന്നും പൊലീസ് പറഞ്ഞു. കൊവിഡ് പരിശോധനയ്ക്കും പോസ്റ്റ്മോർട്ടത്തിനും ശേഷം മ‌ൃതദേഹം ഇന്ന് സംസ്കരിക്കും. മകൾ: സുസ്മിത. മരുമകൻ: രഞ്ജിത്ത്.