ആലപ്പുഴ: ജില്ലയിൽ താമസിക്കുന്ന ജനറൽ ഡെപ്യൂട്ടി കളക്ടർമാരെയും തഹസീൽദാർമാരെയും പൊതു സ്ഥലമാറ്റത്തിനു മുമ്പ് ജില്ലയ്ക്ക് അകത്തു തന്നെ സ്ഥലം മാറ്റിയ കളക്ടറുടെ നടപടി തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ രാഷ്ട്രീയ ഇടപെടൽ നടത്തുതിനാണെന്ന് സെറ്റോ ജില്ലാ കമ്മറ്റി ആരോപിച്ചു.
ചരിത്രത്തിലാദ്യമായി ഒരു വിഭാഗം സംഘടനാ അംഗങ്ങളെ മാത്രം ഇലക്ഷൻ വിഭാഗത്തിൽ കുത്തിനിറച്ചിരിക്കുകയാണെന്നും കമ്മറ്റി ആരോപിച്ചു.
ജില്ലാ ചെയർമാൻ ടി.ഡി.രാജൻ അദ്ധ്യക്ഷത വഹിച്ചു.സി.പ്രദീപ്.പി.എം സുനിൽ, എൻ.എസ് സന്തോഷ്, പി.എ.ജോൺ ബോസ്‌കോ ' അശോക് കുമാർ ,സോണി പവേലി എന്നിവർ സംസാരിച്ചു.