ആലപ്പുഴ: കഴിഞ്ഞ വർഷം നടത്താനാകാതിരുന്ന ബാങ്ക് ഒഫ് ബറോഡ കേരള സ്റ്റേറ്റ് ടേബിൾ ടെന്നിസ് ചാമ്പ്യൻഷിപ്പ്സ് 23 മുതൽ ഫെബ്രുവരി ഏഴു വരെ ആലപ്പുഴ വൈ.എം.സി.എ ടേബിൾ ടെന്നിസ് അക്കാദമി അരീനയിൽ സംഘടിപ്പിക്കുമെന്നു ജനറൽ കൺവീനർ മൈക്കിൾ മത്തായി അറിയിച്ചു.

ടേബിൾ ടെന്നിസ് അസോസിയേഷൻ ഒഫ് കേരളയുടെ ആഭിമുഖ്യത്തിലുള്ള ചാമ്പ്യൻഷിപ്സിന്റെ സംഘാടകർ ആലപ്പുഴ ഡിസ്ട്രിക്ട് ടേബിൾ ടെന്നിസ് അസോസിയേഷനാണ്. ഉദ്ഘാടനം 23 ന് രാവിലെ 9.30 ന്ആ ലപ്പുഴ മുനിസിപ്പൽ ചെയർപേഴ്സൺ സൗമ്യ രാജ് നിർവഹിക്കും. ടേബിൾ ടെന്നിസ് അസോസിയേഷൻ ഒഫ് കേരള പ്രസിഡന്റ് എൻ.ഗണേശൻ അദ്ധ്യക്ഷത വഹിക്കും.