ph

ആലപ്പുഴ: 46 മാസങ്ങളായി മുടങ്ങിക്കിടന്ന മുൻ ജില്ലാ സഹകരണ ബാങ്ക് ജീവനക്കാരുടെ ശമ്പള പരിഷ്കരണം മെച്ചപ്പെട്ട നിലയിൽ നടപ്പിലാക്കുവാൻ നേതൃത്വം നൽകിയ മുഖ്യമന്ത്രി പിണറായി വിജയൻ, സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രൻ, കേരളാ ബാങ്ക് പ്രസിഡന്റ്‌ ഗോപി കോട്ടമുറിക്കൽ എന്നിവർക്ക് അഭിവാദ്യങ്ങൾ അർപ്പിച്ച് ഡിസ്ട്രിക്ട് ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ (ബെഫി ) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആഹ്ലാദ പ്രകടനം നടത്തി. ഫെഡറേഷൻ ജില്ലാ സെക്രട്ടറി കെ.ആർ.ശശികുമാർ, സി.പ്രകാശ്, പി.എം.പ്രമോദ്, ലതാ ആർക്കാട്ടിൽ, സുനിജ എന്നിവർ നേതൃത്വം നൽകി. തുടർന്നു ബാങ്ക് റീജിയണൽ ഓഫീസിനു മുന്നിൽ നടന്ന യോഗം ഡിസ്ട്രിക്ട് ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ജില്ലാ സെക്രട്ടറി കെ.ആർ.ശശികുമാർ ഉദ്ഘാടനം ചെയ്തു.