ആലപ്പുഴ : കെ.ടി.ഡി.സിയുടെ നേതൃത്വത്തിൽ പാലക്കാട് രാമശ്ശേരി ഇഡ്ഡലി മേള ആലപ്പുഴ റിപ്പിൾ ലാൻഡിൽ തുടങ്ങി. ദോശപോലെ മൃദുലവും രുചിയേറിയതുമായ ഇഡ്ഡലി ആവിയിലാണ് പാകം ചെയ്യുന്നത്. ചിക്കൻ ഇഡലി, ചോക്കളൈറ്റ് ഇഡ്ഡലി, എഗ് ഇഡ്ഡലി വിഭവങ്ങളും മേളയിൽ ഒരുക്കിയിട്ടുണ്ട്. എല്ലാ ദിവസവും രാവിലെ ഒൻപത് മുതൽ രാത്രി ഒൻപതുവരെയാണ് മേള.