ആലപ്പുഴ: ജില്ലയിൽ പക്ഷിപ്പനി ബാധിച്ചതിനെ തുടർന്ന് നഷ്ടമുണ്ടായ കർഷകർക്കുള്ള സംസ്ഥാന സർക്കാരിന്റെ ധനസഹായ വിതരണം നാളെ നടക്കും. ഉച്ചയ്ക്ക് രണ്ടിന് ജില്ലാ പഞ്ചായത്ത് ഹാളിൽ മന്ത്രി കെ. രാജു ഉദ്ഘാടനം ചെയ്യും. 26 കർഷകർക്കാണ് ധനസഹായം നൽകുന്നത്. രണ്ട് മാസത്തിൽ താഴെ പ്രായമുള്ള കോഴി, താറാവ്, എന്നിവയ്ക്ക് 100 രൂപയും രണ്ട് മാസത്തിനു മുകളിൽ പ്രായമുള്ളതിന് 200 രൂപ വീതവും മുട്ടക്ക് 5 രൂപ വീതവുമാണ് നഷ്ടപരിഹാരം .

മന്ത്രി തോമസ് ഐസക് അദ്ധ്യക്ഷത വഹിക്കും. മന്ത്രി ജി. സുധാകരൻ മുഖ്യപ്രഭാഷണം നടത്തും. മൃഗസംരക്ഷണ വകുപ്പ് ഡയറക്ടർ ഡോ. കെ. എം .ദിലീപ് പദ്ധതി വിശദീകരണവും ധനസഹായ വിതരണവും നിർവ്വഹിക്കും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, അഡ്വ.എ.എം ആരിഫ് എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി രാജേശ്വരി തുടങ്ങിയവർ പങ്കെടുക്കും.