ആലപ്പുഴ: ചെങ്ങന്നൂർ -മാവേലിക്കര മണ്ഡലങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന ചക്കുളത്ത് കടവ് പാലത്തിന്റെ സ്ഥലമേറ്റെടുപ്പ് നടപടികൾ പുരോഗമിക്കുന്നു. അച്ചൻകോവിലാറിന് കുറുകെ നിർമ്മിക്കുന്ന പാലത്തിന് 15.84 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. 26 മീറ്റർ നീളമുള്ള മൂന്ന് സ്പാനുകളും 12.5 മീറ്റർ വീതം നീളമുള്ള 11 സ്പാനുകളും ഉൾപ്പെടെ 215 മീറ്ററാണ് പാലത്തിന്റെ ആകെ നീളം. 7.50 മീറ്റർ വീതിയുള്ള ക്യാരേജ് വേയും, 1.50 മീറ്റർ വീതിയിൽ നടപ്പാതയും ഉൾപ്പെടെ 9.70 മീറ്ററാണ് ആകെ വീതി.