അമ്പലപ്പുഴ: സംസ്ഥാന സർക്കാരിന്റെ ഊർജ്ജ കേരള മിഷന്റെ ഭാഗമായുള്ള ഫിലമെന്റ് രഹിത കേരളം പദ്ധതിയുടെ ഭാഗമായി അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്തിൽ എൽ.ഇ.ഡി ബൾബുകളുടെ വിതരണോദ്ഘാടനം അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എസ് .ഹാരിസ് നിർവ്വഹിച്ചു. കെ. എസ്. ഇ .ബി ആലപ്പുഴ ഇലക്ട്രിക്കൽ ഡിവിഷൻ എക്സിക്യുട്ടീവ് എൻജിനീയർ വി. വി. സുനിൽ കുമാർ അധ്യക്ഷത വഹിച്ചു.