അമ്പലപ്പുഴ : രാജ്യത്ത് നടക്കുന്ന കർഷക സമരം യഥാർത്ഥ കർഷകന് വേണ്ടിയുള്ളതല്ലെന്നും കർഷക ചൂഷകർക്ക് വേണ്ടിയുള്ളതാണെന്നും ബി.ജെ.പി സംസ്ഥാന സെക്രട്ടറി അഡ്വ .എസ്. സുരേഷ് പറഞ്ഞു. ബി.ജെ.പി അമ്പലപ്പുഴ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അമ്പലപ്പുഴ വാസുദേവ സത്രത്തിൽ നടത്തിയ ദ്വിദിന ശില്പശാല ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിയോജക മണ്ഡലം പ്രസിഡന്റ് വി.ശ്രീജിത്ത് അധ്യക്ഷത വഹിച്ചു. ബി.ജെ.പി ദക്ഷിണ മേഖല വൈസ് പ്രസിഡന്റ് കൊട്ടാരം ഉണ്ണികൃഷ്ണൻ, ജില്ലാ സെക്രട്ടറി ടി. സജീവ്‌ലാൽ, ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ. രഞ്ജീത് ശ്രീനിവാസ്, കെ. പ്രദീപ്, വി. ബാബുരാജ്, കെ. അനിൽകുമാർ, ശ്രീലേഖ രമേശ്, കരുമാടി ഗോപകുമാർ, അജു പാർത്ഥസാരഥി, അരുൺ അനിരുദ്ധൻ, ബി. മണികണ്ഠൻ, ആർ. കണ്ണൻ, സന്ധ്യ സുരേഷ്,യു.കെ. സോമൻ, എസ്. രമണൻ, പ്രസാദ് ഗോകുലം, അഡ്വ. ഗണേഷ് കുമാർ, രേണുക ശ്രീകുമാർ, എം. ഡി. സിബിലാൽ, ആശ രുദ്രാണി, നയന അരുൺ, എം. ഹർമ്യലാൽ, ജോസഫ് പറയകാട്ടിൽ, ജി. രമേശൻ, എസ്. അരുൺ എന്നിവർ സംസാരിച്ചു.