ചേർത്തല: ജീവനക്കാർക്കായി സർക്കാർ നിയോഗിച്ച ശമ്പള കമ്മീഷൻ ശുപാർശകൾ നടപ്പാക്കരുതെന്ന ആവശ്യമുയർത്തി വൺ ഇന്ത്യ വൺ പെൻഷൻ മൂവ്‌മെന്റ് രംഗത്ത്. 25ന് ചേർത്തല താലൂക്ക് ഓഫീസിന് മുന്നിൽ ധർണ നടത്തി തഹസിൽദാർക്ക് നിവേദനം നൽകും. കർഷക സമരത്തിന് ഐക്യദാർഢ്യമർപ്പിച്ചുകൂടിയാണ് ധർണ നടത്തുന്നതെന്ന് വൺ ഇന്ത്യ വൺപെൻഷൻ മൂവ്‌മെന്റ് ചേർത്തല നിയോജക മണ്ഡലം പ്രസിഡന്റ് പ്രതാപൻ നാട്ടുവെളിച്ചം,പ്രദീപ് ഐശ്വര്യ,എ.ജെ. ജോർജ്ജ്,ജി.സന്തോഷ്,സി.എസ്. സന്തോഷ്ബാബു എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
10.30ന് വടക്കേഅങ്ങാടികവലയിൽ നിന്നും പദയാത്രയായെത്തിയാണ് താലൂക്ക് ഓഫീസിനു മുന്നിൽ ധർണ നടത്തുന്നത്.സമരം മൂവ്‌മെന്റ് ജില്ലാ പ്രസിഡന്റ് ഷാഹുൽ ഹമീദ് ഉദ്ഘാടനം ചെയ്യും. പ്രതാപൻ നാട്ടുവെളിച്ചം അദ്ധ്യക്ഷനാകും.