ആലപ്പുഴ : ഡൽഹിയിൽ നടക്കുന്ന കർഷകസമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് വാടയ്ക്കൽ സമത്വ സ്വാശ്രയസംഘത്തിന്റെ നേതൃത്വത്തിൽ 26ന് രാവിലെ 10 മുതൽ 5 വരെ വാടയ്ക്കൽ ഗുരുമന്ദിരം ജംഗ്ഷനിൽ ഉപവാസസമരം സംഘടിപ്പിക്കും. നഗരസഭാദ്ധ്യക്ഷ സൗമ്യരാജ്, നെയ്തൽ റേഡിയോ ഡയറക്ടർ ഫാ.സേവ്യർ കുടിയാംശ്ശേരി, സാഹിത്യകാരനായ പി.ജെ.ജെ.ആന്റണി, പ്രഭാഷകനായ കെ.സി.സേവ്യർകുട്ടി, മത്സ്യസംഘം പ്രസിഡന്റ് വി.എ.ബെനഡിക്ട്, പുന്നപ്ര ജ്യോതികുമാർ എന്നിവർ പങ്കെടുക്കും.