ചെങ്ങന്നൂർ: 97-ാം നമ്പർ ചെങ്ങന്നൂർ ടൗൺ എസ്.എൻ.ഡി.പി ശാഖയിൽ ദേവപ്രശ്നത്തിന് ശാഖാ പ്രസിഡന്റ് കെ.ദേവദാസ് ദീപം തെളിയിച്ചു.
മോഹനൻ തന്ത്രി, ജ്യോത്സ്യൻ കരുവാറ്റ ഗോപകുമാർ എന്നിവരുടെ മുഖ്യ കാർമ്മികത്വത്തിലായിരുന്നു ദേവപ്രശ്നം. പ്രശ്നത്തിൽ
നിലവിലെ ഗുരുദേവ പ്രതിഷ്ഠ സ്ഥാപിച്ചത് 1974ൽ ആണ്. 47 വർഷം പിന്നിടുന്ന പ്രതിഷ്ഠയ്ക്ക് ജീർണത സംഭവിച്ചതിനാൽ പുനഃ പ്രതിഷ്ഠ നടത്തണമെന്ന് പ്രശ്നത്തിൽ നിർദ്ദേശിച്ചു.
യൂണിയൻ കൺവീനർ അനിൽ പി.ശ്രീരംഗം, അഡ്മിനിസ്ട്രേറ്റീവ് കമ്മറ്റി അംഗങ്ങളായ ജയപ്രകാശ് തൊട്ടാവാടി, കെ.ആർ മോഹനൻ കൊഴുവല്ലൂർ എന്നിവരുടെ സാന്നിദ്ധ്യത്തിൽനടന്ന ദേവപ്രശ്നത്തിന് സെക്രട്ടറി സിന്ധു എസ്. മുരളി, എം.ആർ വിജയകുമാർ, ശശിധരൻ ചക്കാലയിൽ, ലൈല ഗോപകുമാർ, അശോകൻ കോയിക്കലേത്ത് , ഷാജി കൃഷണൻ, അമ്പിളി മഹേഷ് എന്നിവർ നേതൃത്വം നൽകി.