മാവേലിക്കര: സി.പി.ഐ ലോക്കൽ കമ്മിറ്റി അംഗം രാജുവിനെയും കുടുംബത്തിനെയും സാമൂഹിക വിരുദ്ധർ ആക്രമിച്ച സംഭവത്തിൽ പ്രതിഷേധിച്ച് സി.പി.ഐ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ സമ്മേളനം ജില്ലാ സെക്രട്ടറി ടി.ജെ.ആഞ്ചലോസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി ശ്രീകുമാർ, ലോക്കൽ കമ്മിറ്റി സെക്രട്ടറി എസ്.ശ്യാംകുമാർ, അശോകൻ, ഗീത രവീന്ദ്രൻ, നന്ദു എന്നിവർ സംസാരിച്ചു.