വളളികുന്നം: കളഞ്ഞു കിട്ടിയ പണം അടങ്ങിയ പഴ്സ് ഉടമയ്ക്ക് തിരികെ നൽകി. 14,600 രൂപയും 2 എ ടി എം കാർഡും ഡ്രൈവിങ് ലൈസൻസും അടങ്ങിയ പഴ്സ് വള്ളികുന്നം എസ്.ഐ ഷെഫീഖിന്റെ സാന്നിദ്ധ്യത്തിൽ തിരികെ നൽകിയത്. വള്ളികുന്നം കണിയാംമുക്ക് ജ്യോതിയിൽ രാജേഷിനു വീടിനു സമീപത്തെ നടവഴിയിൽ നിന്നാണ് പഴ്സ് കളഞ്ഞ് കിട്ടിയത്. തുടർന്ന് രാജേഷ് വള്ളികുന്നം പൊലീസ് സ്റ്റേഷനിൽ പഴ്സ് ഏൽപിക്കുവാനെത്തി. ഈ സമയം തന്നെ പഴ്സ് നഷ്ടപ്പെട്ട പരാതിയുമായി ഡ്രൈവറായ കരുനാഗപ്പള്ളി സ്വദേശി മുഹമ്മദ് ഹാഷിക്കും എത്തിയിരുന്നു. തുടർന്ന് പൊലീസ് സാന്നിദ്ധ്യത്തിൽ പഴ്സ് കൈമാറി.