മാവേലിക്കര: ചെട്ടികുളങ്ങര ഭഗവതിക്ക് ഇന്ന് കാർത്തിക പൊങ്കാല. കൊവിഡ് പശ്ചാത്തലത്തിൽ പൊതു പൊങ്കാല ഒഴിവാക്കി ക്ഷേത്രാങ്കണത്തിൽ ശ്രീദേവി വിലാസം ഹിന്ദുമത കൺവെൻഷൻ പ്രധാന അടുപ്പും, കൂടാതെ 13 കരകളെ പ്രതിനിധാനം ചെയ്ത് പതിമൂന്ന് അടുപ്പുകളിലും ഭഗവതിക്ക് പൊങ്കാല സമർപ്പിക്കും. ഇന്ന് രാവിലെ 6.15ന് ക്ഷേത്രതന്ത്രി പ്ലാക്കുടി ഇല്ലം ഉണ്ണിക്യഷ്ണൻ നമ്പൂതിരി പ്രധാന അടുപ്പിലേക്ക് അഗ്നി പകരും. ഈ സമയം ഭക്തജനങ്ങൾക്ക് സ്വഭവനത്തിൽ ഭഗവതിക്ക് പൊങ്കാല അർപ്പിക്കാവുന്നതും ക്ഷേത്രത്തിലെ ഉഷഃപൂജക്ക് ശേഷം രാവിലെ 7.15ന് വീടുകളിൽ ഭഗവതിക്കായി പൊങ്കാല സമർപ്പിക്കുകയും ചെയ്യാം. ക്ഷേത്രത്തിൽ നടത്തുന്ന പൊങ്കാലയുടെ തത്സമയ സംപ്രേക്ഷണം ക്ഷേത്രത്തിന്റെ ഔദ്യോഗിക ഫെയ്സ് ബുക്ക് പേജായ chettikulangaradevitempleൽ ലൈവായി കാണാം.