തുറവൂർ : പറയകാട് നാലുകുളങ്ങര മഹാദേവി ക്ഷേത്രത്തിലെ പൂരം മഹോത്സവത്തിന് ഇന്ന് കൊടിയേറും. ഫെബ്രുവരി ഒന്നിന് പുലർച്ചെ ആറാട്ടോടെ സമാപിക്കും. രാവിലെ തിരുനിലത്ത് തിരുമലേശന്റെ വസതിയിൽ നിന്ന് കൊടിക്കയറും ദേവസ്വം പ്രസിഡൻറ് എൻ.ദയാനന്ദന്റെ വസതിയിൽ നിന്ന് തിരുവാഭരണവും ക്ഷേത്രത്തിലേക്ക് എഴുന്നള്ളിക്കും. 10.30നും 11 നും മദ്ധ്യേ ക്ഷേത്രം തന്ത്രി കുമരകം ജിതിൻ ഗോപാലിന്റെയും മേൽശാന്തി വാരണം ടി.ആർ.സി ജി ശാന്തിയുടെയും മുഖ്യകാർമ്മികത്വത്തിലാണ് കൊടിയേറ്റ്. 30 ന് രാവിലെ 6.30 ന് മകം ദർശനം. പൂരം മഹോത്സവ ദിനമായ 31 ന് രാവിലെ 10.10 ന് പൂരം ഇടി വഴിപാട് നടക്കും. കൊവിഡിന്റെ പശ്ചാത്തലത്തിൽ പറയ്ക്കെഴുന്നള്ളിപ്പ്, കലാപരിപാടികൾ എന്നിവ ഒഴിവാക്കിയതായും ഉത്സവ ചടങ്ങുകൾ നിയന്ത്രണങ്ങളോടെ നടത്തുമെന്നും ദേവസ്വം സെക്രട്ടറി പി.ഭാനുപ്രകാശ് അറിയിച്ചു.