ചാരുംമൂട് : സ്കൂട്ടർ യാത്രക്കാരനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ടിപ്പർ ലോറി നിയന്ത്രണം വിട്ട് സ്ക്കൂൾ മതിലിൽ ഇടിച്ചു കയറി. ആർക്കും പരിക്കില്ല. ഇന്നലെ വൈകിട്ട് 4.30 ഓടെയായിരുന്നു അപകടം. ലോറി അടൂർ ഭാഗത്ത് നിന്ന് ലോഡുമായി കായംകുളം ഭാഗത്തേക്ക് വരുകയായിരുന്നു. എതിരെ വന്ന ബൈക്ക് പെട്ടെന്ന് തിരിഞ്ഞു പോകാൻ ശ്രമിച്ചപ്പോൾ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ലോറി ഫുട്പാത്തിന്റെ കൈവരികൾ തകർത്ത് മതിലിൽ ഇടിച്ചു നിൽക്കുകയായിരുന്നു.