പൂച്ചാക്കൽ: പള്ളിപ്പുറം വടക്കുംകര ഭദ്രവിലാസം ക്ഷേത്രത്തിലെ ദേവി പ്രതിഷ്ഠാ വാർഷികവും പൊങ്കാലയും നാളെ നടക്കും. വിശേഷാൽ വൈദിക ചടങ്ങുകൾക്ക് ശേഷം രാവിലെ 7.30 ന് പൊങ്കാലക്ക് അഗ്നി പകരും. 25 നാണ് ഘണ്ടാകർണസ്വാമിയുടെ പ്രതിഷ്ഠാ വാർഷികം .ക്ഷേത്രാചാര്യൻ വടക്കുംകര രാകേഷ് തന്ത്രി, മേൽശാന്തി അഭിലാഷ് എന്നിവർ ചടങ്ങുകൾക്ക് കാർമ്മികത്വം നൽകും.