hdj

ഹരിപ്പാട്: ഒളിവിൽ കഴിഞ്ഞിരുന്ന കൊലപാതകക്കേസ് പ്രതി പിടിയിലായി. കുമാരപുരം താമല്ലാക്കൽ തെക്കു പുത്തൻവീട്ടിൽ സതീഷ് ( 36) ആണ് ഹരിപ്പാട് പൊലീസിന്റെ പിടിയിലായത്. 2006 ൽ ഹരിപ്പാട് സ്വദേശി തമ്പാനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ്. കോഴഞ്ചേരിയിൽ കൊലപാതക കേസിലും നിരവധി ക്രിമിനൽ കേസുകളിലും പ്രതിയാണ് സതീഷ് എന്ന് പൊലീസ് പറഞ്ഞു. തമ്പാൻ വധക്കേസ് കോടതിയിൽ വിചാരണ തുടങ്ങിയതോടെ 2015 ൽ സതീഷ് ഒളിവിൽ പോവുകയായിരുന്നു. പാലക്കാട് കരാർ ജോലികൾ ഏറ്റെടുത്തു ചെയ്തുവരികയായിരുന്നതിനിടയിലാണ് പൊലീസിന്റെ പിടിയിൽ ആയത്. സി.ഐ ആർ.ഫയാസ് എ.എസ്.ഐ എം.അൻവർ, സി.പി.ഒ മാരായ നിഷാദ്, എം.അരുൺ എന്നിവരാണ് പ്രതിയെ പിടികൂടിയത്