ചേർത്തല: മുതിർന്ന സി.പി.എം നേതാവ് എസ്. ബാഹുലേയന്റെ പുസ്തകം 'കനൽവഴികളിലൂടെ' ഇന്ന് വൈകിട്ട് 4.30ന് ചേർത്തല എൻ.എസ്.എസ് യൂണിയൻ ഹാളിൽ എ.എം.ആരിഫ് എം.പി പ്രകാശനം ചെയ്യും. സി.പി.എം ജില്ലാ സെക്രട്ടറി ആർ.നാസർ അദ്ധ്യക്ഷനാകും. സി.ഐ.ടി.യു അഖിലേന്ത്യ സെക്രട്ടറി കെ.ചന്ദ്രൻ പിള്ള മുഖ്യപ്രഭാഷണം നടത്തും. സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം സി ബി ചന്ദ്രബാബു പുസ്തകം പരിചയപ്പെടുത്തും. മുനിസിപ്പൽ ചെയർപേഴ്സൺ ഷേർളി ഭാർഗവൻ,അഡ്വ.കെ.പ്രസാദ്, എൻ.എസ്.ശിവപ്രസാദ്, ഐസക് മാടവന,മനു സി.പുളിക്കൽ,കെ.രാജപ്പൻനായർ,എൻ.ആർ.ബാബുരാജ് എന്നിവർ സംസാരിക്കും.