ആലപ്പുഴ: നാടക മേഖലക്ക് ബഡ്ജറ്റിൽ അഞ്ച് കോടി രൂപ വകയിരുത്തിയ മന്ത്രി ഡോ. ടി.എം.തോമസ് ഐസക്കിനെയും സംസ്ഥാന സർക്കാരിനെയും സവാക്ക് വനിതാവേദി ജില്ലാ കമ്മിറ്റി അഭിനന്ദിച്ചു. 60വയസ് തികഞ്ഞ മുഴുവൻ കലാകാരൻമാർക്കും ക്ഷേമനിധിയിൽ അംഗത്വം നൽകുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് എസ്.എൽ.പുരം ശാന്തകുമാരി അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ജെയ്സി റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട അലിയാർ പുന്നപ്രയെ യോഗം അഭിനന്ദിച്ചു. ആലപ്പി ഗിരിജ, നജാ ശ്രീകുമാർ, ബിന്ദു ജയചന്ദ്രൻ, രാധാവേണുഗോപാൽ, എൽ.സരസ്വതി എന്നിവർ സംസാരിച്ചു.