ആലപ്പുഴ: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ പുന്നപ്ര നോർത്ത് മണ്ഡലം വാർഷിക സമ്മേളനവും നവാഗതരെ ആദരിക്കലും നടത്തി. ഭാരവാഹികളായി ടി.ഡി.ബാബു(പ്രസിഡന്റ്), എ.എസ്.തോമസ്, കെ.എം.കോശി(വൈസ് പ്രസിഡന്റ്), പി.ബി.രാഘവൻ പിള്ള(സെക്രട്ടറി), എക്സ്.മേഴ്സി, അമൃതനാഥൻ(ജോയിന്റ് സെക്രട്ടറിമാർ), ടി.രാധാകൃഷ്ണൻ(ഖജാൻജി), വനിതാ ഫോറം ഭാരവാഹികളായി സേതുലക്ഷ്മി(പ്രസിഡന്റ്), രത്നവല്ലി(സെക്രട്ടറി), മോഹനൻ നായർ, ദയാനന്ദൻ ആചാരി(ആഡിറ്റർമാർ) എന്നിവർ ഭാരവാഹികളായും 13അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയും തിരഞ്ഞെടുത്തു. ടി.ഡി.ബാബു അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗംആർ.കുമാരദാസ് യോഗം ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് ബി.ഉണ്ണികൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. എ.എസ്.തോമസ്, എക്സ്.മേഴ്സി, ടി.രാധാകൃഷ്ണൻ, രത്നവല്ലി എന്നിവർ സംസാരിച്ചു. സെക്രട്ടറി പി.ബി.രാഘവൻ പിള്ള റിപ്പോർട്ടും ട്രഷറർ ടി.രാധാകൃഷ്ണൻ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു.