ആലപ്പുഴ: എൽ.ഡി.എഫ് പ്രകടന പത്രികയിലെ വാഗ്ദാനമായ സ്റ്റാറ്റ്യൂട്ടറി പെൻഷൻ നടപ്പി​ലാക്കാൻ ഇടതു സർക്കാർ തയ്യാറാകണമെന്ന് എൻ.ജി.ഒ. സംഘ് സംസ്ഥാന ട്രഷറർ പി.വി.മനോജ് ആവശ്യപ്പെട്ടു. എൻ.ജി.ഒ സംഘ് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 2013 ഏപ്രിൽ ഒന്നി​ന് ശേഷം സർവീസിലെത്തിയ മുഴുവൻ ജീവനക്കാർക്കും സ്റ്റാറ്റ്യൂട്ടറി പെൻഷൻ നടപ്പിലാക്കണം.

സർക്കാരിന്റെ അവസാന ബഡ്ജറ്റിലും ജീവനക്കാരെ വഞ്ചിക്കുന നയമാണ് ധനമന്ത്രി കൈക്കൊണ്ടത്. പത്താം ശമ്പള കമ്മി​ഷൻ ശുപാർശ ചെയ്ത സമഗ്ര ആരോഗ്യ ഇൻഷുറൻസ് പദ്ധതി നടപ്പാക്കുന്നതിലും സർക്കാർ പരാജയപ്പെട്ടു. ക്ഷാമബത്ത കുടിശശിഖ അനുവദിക്കുക, ക്ലാസ് 4 ജീവനക്കാർക്ക് 40ശതമാനം പ്രമോഷൻ നൽകി ഏകീകരിക്കുക തുടങ്ങി​യവ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. യോഗത്തിൽ ജില്ലാ പ്രസിഡന്റ് കെ.മധു അദ്ധ്യക്ഷത വഹിച്ചു. സമ്മേളനത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി ടി.എൻ.രമേശ്, ബി.എം.എസ് ജില്ലാ സെക്രട്ടറി ബിനീഷ് ബോയ്, രാഷ്ട്രീയ സ്വയംസേവക സംഘ് ജില്ലാ സഹകാര്യവാഹ് സിനീഷ് മാധവൻ, എൻ.ജി.ഒ. സംഘ് വൈസ് പ്രസിഡന്റുമാരായ ഡി.ബാബുപിള്ള, അനിതാ രവീന്ദ്രൻ, സംസ്ഥാന സെക്രട്ടറി എ.പ്രകാശ്, സംസ്ഥാന വനിതാ വിഭാഗം ജനറൽ സെക്രട്ടറി ആര്യ, ജില്ലാ സെക്രട്ടറിമാരായ ആർ.രാജേഷ്, എൽ.ജയദാസ്, ജില്ലാ ഭാരവാഹികളായ കെ.ആർ.വേണു, എസ്.സുഭാഷ്, എൽ.ദിലീപ്കുമാർ, കെ.ജി.ഉദയകുമാർ, ശ്രീജിത്ത് എസ് കരുമാടി, രഞ്ജിത്ത് ജി, ജില്ലാ കൗൺസിൽ അംഗം സി.റ്റി.ജയകുമാർ, എന്നിവർ സംസാരിച്ചു. ഭാരവാഹികളായി കെ.രാമനാഥ്(പ്രസിഡന്റ്), ശ്രീജിത്ത് എസ്.കരുമാടിസെക്രട്ടറി), എൽ.ദിലീപ് കുമാർ(ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.