ആലപ്പുഴ: ജില്ലയിൽ ഇന്നലെ 474 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ചികിത്സയിലുള്ളവരുടെ എണ്ണം 4369 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ അഞ്ചുപേർ വിദേശത്തു നിന്നും എത്തിയതാണ്. 465പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. നാലുപേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 390 പേരുടെ പരിശോധനാഫലം നെഗറ്റീവായതോടെ രോഗ മുക്തരായവർ 61114ആയി .

 991 പേർക്ക് വാക്സിൻ
ജില്ലയിൽ 14 കേന്ദ്രങ്ങളിലായി 991 പേർക്ക് വാക്സിൻ നൽകി. ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി-100, ആലപ്പുഴ ജനറൽ ആശുപത്രി-72, തുറവൂർ സി.എച്ച്.സി-90, ചേർത്തല താലൂക്ക് ആശുപത്രി-68, ഹരിപ്പാട് താലൂക്ക് ആശുപത്രി-64, ചെട്ടികാട് ആർ.എച്ച്.ടി.സി-77, മാവേലിക്കര ജില്ലാ ആശുപത്രി-66, കായംകുളം ഗവ. ആശുപത്രി-66, ചെങ്ങന്നൂർ ജില്ലാ ആശുപത്രി-66, ചുനക്കര സി.എച്ച്.സി-59, മുഹമ്മ സി.എച്ച്.സി-78, അമ്പലപ്പുഴ യു.എച്ച്.ടി.സി-42, പുളിങ്കുന്ന് താലൂക്ക് ആശുപത്രി- 55, പാണാവള്ളി ഓടമ്പള്ളി ഗവ. യു.പി സ്‌കൂൾ-88 എന്നിങ്ങനെയാണ് വാക്സിൻ നൽകിയത്.