കുട്ടനാട്: കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച് യു.ഡി.എഫ് കുട്ടനാട് നിയോജക മണ്ഡലം കമ്മി​റ്റിയുടെ ആഭിമുഖ്യത്തിൽ രാമങ്കരി കൃഷി ഭവന് മുന്നിൽ നടന്ന സമരം കേരള കോൺസ് ജോസഫ് ഗ്രൂപ്പ് ജില്ലാ പ്രസിഡന്റ് അഡ്വ. ജേക്കബ്‌ എബ്രഹാം ഉദ്ഘാടനം ചെയ്തു. യു. ഡി.എഫ് കുട്ടനാട് നിയോജക മണ്ഡലം പ്രസിഡന്റ് തങ്കച്ചൻ വാഴേച്ചിറ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ സി. വി രാജിവ് ,പ്രമോദ് ചന്ദ്രൻ ജോസഫ് ചേക്കോടൻ, ജോസഫ് കെ. നെല്ലുവേലി സിബി മുലംകുന്നം തുടങ്ങിയ നേതാക്കൾ പങ്കെടുത്തു