മാവേലിക്കര: ഫിലമെന്റ് രഹിത കേരളം പദ്ധതിയിൽ ചെട്ടികുളങ്ങര പഞ്ചായത്തുതലത്തിൽ അംഗൻവാടികൾക്ക് നൽകുന്ന എൽ.ഇ.ഡി ബൾബുകളുടെ വിതരണ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് സുധാകര കുറുപ്പ് നിർവഹിച്ചു. കണ്ണമംഗലം 143ാം നമ്പർ അംഗൻവാടിയിൽ നടന്ന ചടങ്ങിൽ മാവേലിക്കര ഇലക്ട്രിക്കൽ ഡിവിഷൻ എക്സിക്യൂട്ടിവ് എൻജിനീയർ മുഹമ്മദ് സെയ്ദ് എം.എം അദ്ധ്യക്ഷനായി. പഞ്ചായത്ത് അംഗം സുഭാഷ്, സീനിയർ സൂപ്രണ്ട് സന്തോഷ് കുമാർ, സബ് എൻജിനിയർ വിനുകുമാർ എന്നിവർ സംസാരിച്ചു. അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എൻജിനിയർ ബീനാകുമാരി സ്വാഗതവും തട്ടാരമ്പലം സെക്ഷൻ അസിസ്റ്റന്റ് എൻജിനിയർ ഉമ്മൻ വർഗീസ് നന്ദിയും പറഞ്ഞു.