പൂച്ചാക്കൽ: അരൂക്കുറ്റി മാത്താനം ഭഗവതി ക്ഷേത്രത്തിൽ ചുറ്റമ്പല നിർമ്മാണത്തിനായി നാളെ രാവിലെ 9.47 ന് ഡോ. രാകേഷ് ചന്ദ്രൻ ശിലയിടും. ശ്രീകോവിലിൻ്റേയും രണ്ട് ഉദേവാലയങ്ങളുടേയും നിർമ്മാണം പൂർത്തിയായിട്ടുണ്ട്. ക്ഷേത്രാചാര്യൻ അശോകൻ തന്ത്രി, സ്ഥപതി ദേവദാസ് ആചാരി, ജോത്സ്യൻ ഷൈജു. പി.ഗണകൻ, വി.കെ.രവീന്ദ്രൻ, കെ.പി.നടരാജൻ, പി.വി.സത്യശീലൻ, സി.കെ.ബിനു, പി.കെ.ചന്ദ്രബോസ്, കെ.എസ്.സുജിത്ത്, എം.അനിരുദ്ധൻ, എ.പി.പ്രദീഷ് കുമാർ തുടങ്ങിയവർ പങ്കെടുക്കും