youth-congres

മാന്നാർ: കൃഷി ഭവനിലെ പ്രവർത്തനങ്ങൾ സുതാര്യമാക്കണമെന്നും കൃഷി ഓഫീസറുടെ സാന്നിധ്യം ഉറപ്പുവരുത്തണമെന്നുമാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് മാന്നാർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ധർണ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി റോബിൻ പരുമല ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ജോഷുവ അത്തിമൂട്ടിൽ അദ്ധ്യക്ഷത വഹിച്ചു, യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി സതീഷ് ബുധനൂർ മുഖ്യപ്രഭാഷണം നടത്തി ഷിനാസ് നസിർ, ജോർജി, രാകേഷ്, എബിൻ, അൻസാർ, ബ്ലെസ്സൺ, അനൂപ്, ജിഷ്ണു, ഹരി, ആഷിക് അബ്ദുലില്ല, അമൽ, ശരത് ഇരമത്തൂർ, നിസാർ കുരട്ടിക്കാട്, കോശി, പഞ്ചായത്ത് മെമ്പർമാരായ അജിത് പഴവൂർ, വത്സല ബാലകൃഷ്ണൻ, രാധാമണി ശശീന്ദ്രൻ, മധു പുഴയോരം , പുഷ്പലത തുടങ്ങിയവർ സംസാരി​ച്ചു.