മാന്നാർ: എസ്.എഫ്.ഐ മാന്നാർ ഏരിയ കൺവെൻഷൻ സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ ജില്ലാ പ്രസിഡന്റ് എ.എ അക്ഷയ് ഉദ്ഘാടനം ചെയ്തു. അനൂപ് അദ്ധ്യക്ഷനായി. ഏരിയ സെക്രട്ടറി ധനേഷ് ഗോപിനാഥ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. സി.പി.ഐ എം ഏരിയ സെകട്ടറി പ്രൊഫ. പി.ഡി ശശിധരൻ, പി.എൻ ശെൽവരാജൻ, കെ.പി പ്രദീപ്, കെ.എം സഞ്ജു ഖാൻ, പി.എ അൻവർ എന്നിവർ സംസാരിച്ചു. അമ്പതാം വർഷത്തിന്റെ ഭാഗമായി എസ്.എഫ്.ഐയുടെ ആദ്യകാല ഭാര വാഹികളെ ചടങ്ങിൽ ആദരിച്ചു . ഭാരവാഹികളായി ജീനാ താരാനാഥ് (പ്രസിഡന്റ് )രോഹിത്, അലീഷ അജ്മൽ (വൈസ് പ്രസിഡന്റുമാർ), പി.ജി ഗോപീഷ് (സെക്രട്ടറി), വൈശാഖ്, അമൽ, ശ്രീരാജ് (ജോയിന്റ് സെക്രട്ടറിമാർ).