ചേർത്തല:കണ്ടമംഗലം ശ്രീ രാജരാജേശ്വരി മഹാക്ഷേത്രത്തിലെ സുബ്രഹ്മണ്യ ക്ഷേത്രത്തിലെ തൈപ്പൂയ മഹോത്സവം 26 മുതൽ 28 വരെ നടക്കും.26ന് വഴിപാട് കാവടി വിതരണം,കൊവിഡ് നിയന്ത്രത്തിന്റെ പശ്ചാത്തലത്തിൽ കാവടി അഭിഷേകം വഴിപാടായി നടത്തുന്നവർ 26ന് രാവിലെ ക്ഷേത്രത്തിൽ എത്തി വഴിപാട് കാവടികളുമായി വീടുകളിൽ എത്തി തൈപ്പൂയ ദിവസമായ 28 രാവിലെ 8ന് ക്ഷേത്രത്തിൽ എത്തിക്കണം.28ന് രാവിലെ 8ന് ശ്രീബലി,10ന് കാവടിയഭിഷേകം,11ന് ദ്രവ്യകലശം,വൈകിട്ട് 5ന് കാഴ്ചശ്രീബലി എന്നീ ചടങ്ങുകളും നടക്കും.