nalukulangara2

തുറവൂർ: പറയകാട് നാലുകുളങ്ങര മഹാദേവി ക്ഷേത്രത്തിൽ പൂരം മഹോത്സവത്തിന് കൊടിയേറി. ക്ഷേത്രം തന്ത്രി കുമരകം ജിതിൻ ഗോപാലിന്റെയും മേൽശാന്തി വാരണം ടി.ആർ.സിജി ശാന്തിയുടെയും മുഖ്യകാർമ്മികത്വത്തിലായിരുന്നു കൊടിയേറ്റ്.
30ന് രാവിലെ 6.30 ന് മകം ദർശനം. 8.30 ന് ശ്രീബലി, 11 ന് ദേവിക്ക് കളഭാഭിഷേകം, വൈകിട്ട് 5ന് കാഴ്ചശ്രീബലി, രാത്രി 8.30 ന് തിരി പിടുത്തം, 11 ന് പള്ളിവേട്ട പുറപ്പാട്. പൂരം മഹോത്സവ ദിനമായ 31 ന് രാവിലെ 10ന് കളമെഴുത്തുംപാട്ടും 10.30 ന് പൂരം ഇടി, വൈകിട്ട് 5ന് കാഴ്ചശ്രീബലി, രാത്രി 8.30 ന് നാദാർച്ചന, 9 ന് പുഷ്പാഭിഷേകം. ഫെബ്രുവരി ഒന്നിന് പുലർച്ചെ കൂട്ടി ആറാട്ട്, കൊടിയിറക്ക്.