വള്ളികുന്നം: എൽ.ഡി.എഫ് ജില്ലാ - ബ്ലോക്ക് - ഗ്രാമ പഞ്ചായത്തംഗങ്ങൾക്കുള്ള സ്വീകരണവും രാഷ്ട്രീയ വിശദീകരണയോഗവും നടന്നു. വാളാച്ചാൽ ജംഗ്ഷനിൽ നിന്നും തുടങ്ങിയ പ്രകടനം കാമ്പിശ്ശേരി ജംഗ്ഷനിൽ സമാപിച്ചു. തുടർന്നു നടന്ന യോഗം .സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം അഡ്വ.സി.എസ് സുജാത ഉദ്ഘാടനം ചെയ്തു സി.പി.ഐ വള്ളികുന്നം കിഴക്ക് എൽ.സി സെക്രട്ടറി കെ.ജയമോഹൻ അദ്ധ്യക്ഷനായി. ആർ. രാജേഷ് എം.എൽ.എ, വി.കെ അജിത്, എൻ.എസ് ശ്രീകുമാർ ,ജില്ലാ പഞ്ചായത്തംഗം അഡ്വ. ബിപിൻ സി ബാബു, നികേഷ് തമ്പി ,ബ്ലോക്ക് പഞ്ചായത്തംഗം അഡ്വ.എസ്.രാജേഷ്, അഡ്വ.കെ.വിജയൻ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിജി പ്രസാദ്, വൈസ് പ്രസിഡന്റ് ഇന്ദു കൃഷ്ണൻ, എൻ.മോഹൻകുമാർ, ജെ.രവീന്ദ്രനാഥ്.പി കോമളൻ, കെ.രാജു, പി.ഷാജി, പി.കെ പ്രകാശ് തുടങ്ങി മറ്റ് ജനപ്രതിനിധികളും സംസാരിച്ചു.