a
എസ്.എൻ.ഡി.പി യോഗം കുളഞ്ഞിക്കാരാഴ്മ ശാഖ വാർഷിക പൊതുയോഗം ഉദ്ഘാടനം ചെയ്യുന്നു

മാവേലിക്കര: എസ്.എൻ.ഡി.പി യോഗം കുളഞ്ഞിക്കാരാഴ്മ 3711ാം നമ്പർ ശാഖയിൽ വാർഷിക പൊതുയോഗം ശാഖാ ഓഡിറ്റോറിയത്തിൽ നടന്നു.ശാഖാപരിധിയിലെ ജനപ്രതിനിധികളായ പഞ്ചായത്ത് അദ്ധ്യക്ഷ ടി.വി.രത്നകുമാരി, മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അദ്ധ്യക്ഷൻ ബി.കെ.പ്രസാദ്, പഞ്ചായത്തംഗം അനീഷ് മണ്ണാരേത്ത് എന്നിവർക്ക് സ്വീകരണവും നൽകി. മാന്നാർ യൂണിയൻ ചെയർമാൻ ഡോ.എം.പി.വിജയകുമാർ അദ്ധ്യക്ഷനായി. ശാഖാ സെക്രട്ടറി രാധാകൃഷണൻ റിപ്പോർട്ടും ബഡ്ജറ്റും അവതരിപ്പിച്ചും. യൂണിയൻ കൺവീനർ ജയലാൽ.എസ് പടിത്തറ, യൂണിയൻ കമ്മിറ്റിയംഗം നുന്നു പ്രക്രാശ്, പഞ്ചായത്ത് അദ്ധ്യക്ഷ ടി.വി.രത്നകുമാരി, ബി.കെ.പ്രസാദ്, ടി.എൻ.വിശ്വനാഥൻ, ഡി.ഗംഗാദരൻ, സജിതാ ദാസ്, സിന്ധു അനിൽ, അശ്വതി വേണുഗോപാൽ എന്നിവർ സംസാരിച്ചു. യോഗത്തിന് ശാഖാ പ്രസിഡന്റ് എം.ഉത്തമൻ സ്വാഗതവും വൈസ് പ്രസിഡന്റ് വി.പ്രദീപ് കുമാർ നന്ദിയും പറഞ്ഞു.