alexander

ചേർത്തല: മത്സ്യത്തൊഴിലാളി കുടുംബത്തിലെ വൃക്ക രോഗിയായ ഗൃഹനാഥന്റെ ചികിത്സയ്ക്കായി കുടുംബം സഹായം തേടുന്നു. ചേർത്തല തെക്ക് പഞ്ചായത്ത് ഒന്നാം വാർഡിൽ കളങ്ങര വീട്ടിൽ അലക്സാണ്ടർ ജെയിംസ് (39) വർഷങ്ങളായി വൃക്കരോഗത്തിന് ചികിത്സയിലാണ്. വൃക്ക നൽകാൻ സഹോദരൻ ഒരുക്കമാണ്. എന്നാൽ ശസ്ത്രക്രിയ ചെലവ് 15 ലക്ഷത്തോളമാകും.
ഭാര്യ ലെനിതയും മക്കളായ സാൽവിനൊ (6), സാന്റിനൊ (4) എന്നിവരുമടങ്ങിയതാണ് കുടുംബം.
ആഴ്ചയിൽ മൂന്നു ദിവസം സ്വകാര്യ ആശുപത്രിയിൽ ഡയാലിസിസിന് വിധേയനാകുന്നതിനാൽ മത്സ്യബന്ധനത്തിനോ മറ്റു ജോലികൾക്കോ അലക്സാണ്ടറിനു പോകാൻ കഴിയുന്നില്ല. സ്വകാര്യ സ്ഥാപനത്തിൽ ഭാര്യയ്ക്കുള്ള ജോലിയിൽ നിന്നു ലഭിക്കുന്ന തുച്ഛമായ വരുമാനം ഒന്നിനും തികയാത്ത അവസ്ഥയിലാണ്. സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സഹായത്തോടെയാണ് ഓരോ ദിവസവും തള്ളി നീക്കുന്നത്.
വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയാണ് ഡോക്ടർമാർ ഉപദേശിക്കുന്നത്.

തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അലക്സാണ്ടർ ആഴ്ചയിൽ മൂന്ന് ദിവസം ഡയാലിസിസിന് വിധേയനാകുന്നുണ്ട്. സുമനസുകൾ സഹായിക്കും എന്ന പ്രതീക്ഷയോടെ അലക്സാണ്ടറുടെ പേരിൽ എസ്.ബി.ഐയുടെ ശംഖുമുഖം ബ്രാഞ്ചിൽ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. അക്കൗണ്ട് വിവരങ്ങൾ: നമ്പർ: 20127037686. ഐ.എഫ്.എസ് കോഡ്: എസ്.ബി.ഐ.എൻ 0070025
ഫോൺ: 9020888802