ഹരിപ്പാട്: എ.ഐ.ടി.യു.സി ഹരിപ്പാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്നും നാളെയും കെ.എസ്.ആർ.ടി. സി ബസ് സ്റ്റേഷന് സമീപം സമരത്തെരുവ് സംഘടിപ്പിക്കും. ഇന്ന് രാവിലെ 10ന് സി.പി.ഐ സംസ്ഥാന എക്സിക്യുട്ടീവ് അംഗം പി. പ്രസാദ് ഉദ്ഘാടനം ചെയും. മണ്ഡലം പ്രസിഡന്റ് പി.ബി. സുഗതൻ അദ്ധ്യക്ഷത വഹിക്കും. ജില്ലാ അസി.സെക്രട്ടറി പി.വി. സത്യനേശൻ, മണ്ഡലം സെക്രട്ടറി കെ.കാർത്തികേയൻ, എ.ഐ.ടി.യു.സി ജില്ലാ പ്രസിഡന്റ് എ. ശിവരാജൻ, സംസ്ഥാന സെക്രട്ടറി ആർ.പ്രസാദ്, മണ്ഡലം സെക്രട്ടറി യു.ദിലീപ്, ജില്ലാ പഞ്ചയത്ത് വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എ. ശോഭ, എം. മുസ്തഫ, കെ.ഗോപി എന്നിവർ സംസാരിക്കും. വൈകിട്ട് 3ന് നടക്കുന്ന കർഷക ഐക്യദാർഢ്യ സദസ് സംസ്ഥാന സെക്രട്ടറി കെ.പി. രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും. കിസാൻ സഭ മണ്ഡലം പ്രസിഡന്റ് ഇ.ബി. വേണുഗോപാൽ അദ്ധ്യക്ഷത വഹിക്കും. നാളെ രാവിലെ 10ന് നടക്കുന്ന കാർഷിക സെമിനാർ സി.പി.ഐ ജില്ലാ അസി.സെക്രട്ടറി ജി.കൃഷ്ണപ്രസാദ് ഉദ്ഘാടനം ചെയ്യും.ശ്രീമോൻ പള്ളിക്കൽ അദ്ധ്യക്ഷത വഹിക്കും.കയർ കോർപറേഷൻ ചെയർമാൻ ടി.കെ. ദേവകുമാർ, ഓണാട്ടുകര വികസന ഏജൻസി വൈസ് ചെയർമാൻ എൻ.സുകുമാരപിള്ള, ഡി.പി. മധു, കെ.ജി. സന്തോഷ്, ടി.കെ. അനിരുദ്ധൻ, സുഭാഷ് പിള്ളക്കടവ്, കെ.രതീശൻ പിള്ള എന്നിവർ സംസാരിക്കും. 3 ന് നടക്കുന്ന സമാപന സമ്മേളനം എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി അഡ്വ. വി. മോഹൻ ദാസ് ഉദ്ഘാടനം ചെയ്യും.യു.ദിലിപ് അദ്ധ്യക്ഷത വഹിക്കും ആലപ്പുഴ നഗരസഭ വൈസ് ചെയർമാൻ പി.എസ്.എം. ഹുസൈൻ, പി.ബി. സുഗതൻ, ഡി. അനീഷ്, ചാന്ദിനി വിദ്യാധരൻ, സി.വി. രാജീവ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ജോർജ് വർഗ്ഗീസ്, അനന്ദു ബാബു എന്നിവർ സംസാരിക്കും.